Wednesday, January 26, 2011

കവിത : കണ്ണീര്‍ മഴ

മനസ്സില്‍ ഇടിവെട്ടി
ഇപ്രവാസത്തിന്‍ ഉഷ്ണ പര്‍വങ്ങളെ
ഒഴുക്കിക്കളയുക നീ ..വര്‍ഷമേ
 
ആദ്യ രാത്രിയില്‍ നീ കണ്ണീര്‍ തൂവിയ നാളില്‍
ഒറ്റക്കിരുന്നു വിതുമ്പിയതോര്‍ക്കുമ്പോള്‍
ഒരു തണുത്ത കരസ്പര്‍ശമായെത്തിയ  വര്‍ഷമേ
നീയൊരു കറയില്ലാത്ത വാക്കായി പെയ്തിറങ്ങി..
"ഐ ആം ഓള്‍ വെയിസ് ദെയര്‍ വിത്ത്‌ യു"
 
ഇത്ര വര്‍ഷം നാവില്‍ തുലച്ചു കയറ്റിയ ശൂലമായി
ഉള്ളിലെ ഉഷ്ണം തണുത്തു തളര്‍ന്നൊരു യന്ത്രമായി
ഈ കോണ്‍ക്രീറ്റ് കാടുകളില്‍ എന്തൊക്കെയോ തിരഞ്ഞു ഞാ-
നോന്നുമോര്‍ക്കാതെ ഒന്നുമറിയാതെ..ഒരു വ്യാഴവട്ടം
 
ഓര്‍ക്കുന്നു ഞാനെന്‍റെ അമ്മയെ മനസ്സില്‍ -
കോരിയിട്ട കനല്‍ ഊതിയൂതി പുകച്ചു നീറ്റലാക്കി
ദുഖത്തിന്‍ തുലാവര്‍ഷ മേഘമായി  തെന്നി തെന്നി
പെയ്തോഴിയാതെയെന്‍ കനവില്‍ ഘനം വച്ചു.
 
എന്‍റെ ഇടറിയ വലം കരമിനിയും നീട്ടുവാന്‍ വയ്യ
കണ്ണിലെ ആര്‍ത്തലയ്ക്കും  പുഴ ഉണ്ണിക്കു മായ്ക്കാന്‍ വയ്യ
അമ്മതന്‍ നെഞ്ചില്‍ പൂഴ്ത്തിയ മുഖമിന്നുയര്‍ത്തുവാന്‍ വയ്യ
ഓര്‍മ്മതന്‍ ചെപ്പിലൊരു കൊച്ചു ചിപ്പിയായിരിക്കുവാന്‍ വയ്യ
 
പകലുകളെത്ര ചൂടിന്‍ തീക്ഷ്ണത കനിഞ്ഞാലും
രാത്രികളെത്ര നോവിന്‍ തണുപ്പിനെ തളിച്ചാലും
നിന്‍റെ വാക്കിന്‍ ചൂരല്‍ പാടുകള്‍ തിണര്‍ത്തതാണെന്‍റെ അന്തരംഗം
 
പറയാം ഇന്ന് ഞാനെന്‍റെ വ്യര്‍ത്ഥ ജന്മത്തിന്‍  കഥ
പറയാം ഈ ഊഷര ഭൂമിയില്‍ ജീവിതം ഹോമിച്ച
പാപികള്‍ തന്‍ തീരാത്ത വ്യഥ തന്‍ കടം കഥ
നീ കേള്‍ക്കുമെങ്കില്‍...നീ തപിക്കുമെങ്കില്‍...
 
കഷ്ടരാത്രിയില്‍ നീയില്ലാത്ത പ്രേത നിശബ്ദതകള്‍
യന്ത്രപ്പുരകളില്‍ എല്ലുപോട്ടിയ ജീവിത രോദനങ്ങള്‍
അത്താഴത്തില്‍ 'കുബൂസ്' കഷണങ്ങള്‍, പേക്കിനാവുകള്‍
കാലമറിയാതെ പഴകുന്നമ്മേ നിത്യവും ജീവിതം....
ഞാന്‍ തിരിച്ചെത്തും !!!
 

1 comment:

  1. പെയ്തു തോരാത്ത മഴ ..ഇവിടെ ..എന്റെ ഉദയാസ്തമയങ്ങള്ക്ക്് ജന്മസായൂജ്യമായി .....എന്നിലെ അന്തര്ധാനരകളെ.....തൊട്ടുനര്ത്തു ന്ന...ഈ ....സായന്തനത്തിലെ ...സന്ധ്യാമഴ......
    മനസ്സിലേക്ക് ഒരു സാന്ത്വനമായി പെയ്തഇറങ്ങിയ ..ഈ മഴ എന്നില്‍ പെയ്തു തോരട്ടെ.......
    “ എന്റെ. ഇടറിയ വലം കരമിനിയും നീട്ടുവാന്‍ വയ്യ.....
    കണ്ണിലെ ആര്ത്ത.ലയ്ക്കും പുഴ ഉണ്ണിക്കു മായ്ക്കാന്‍ വയ്യ.....
    അമ്മതന്‍ നെഞ്ചില്‍ പൂഴ്ത്തിയ മുഖമിന്നുയര്ത്തുനവാന്‍ വയ്യ....
    ഓര്മ്മ്തന്‍ ചെപ്പിലൊരു കൊച്ചു ചിപ്പിയായിരിക്കുവാന്‍ വയ്യ..”

    ഹൃദയ സ്പര്ശിതയായ വരികള്‍..............
    പുതിയ കവിതകള്‍ ഉദയം കൊള്ളട്ടെ എന്ന ആശംസകളോടെ.....

    ബിനൂസ്.....ബഹ്‌റൈന്‍ ..............

    ReplyDelete