Sunday, November 13, 2011

കവിത : ക്രുദ്ധയാം ഭൂമി

കവിത : ക്രുദ്ധയാം  ഭൂമി ......
അനില്‍ ആറ്റുവ
.....................................................................
ഇന്നലത്തെ തണുത്തു വിറച്ച രാത്രിയില്‍ ഓര്‍മ്മകള്‍ ചൂടു പകര്‍ന്നോരിരുട്ടില്‍
എന്‍  മുന്നില്‍  വന്നവളാര്? ഒരു  പ്രൌഡയാം താരുണ്യം ?
ഒരു  നിഴല്‍   പോലെ...  ആരും  കൊതിക്കുന്ന  രൂപ  ലാവണ്യത്തോടെ
ലീലാ ലസ ഭാവത്തോടെ........

ഇരുളിന്‍റെ ആഴത്തില്‍  അവ്യക്തമാ  രൂപം
ഒരു  വെണ്ണക്കല്‍  ശില്‍പം  പോലെ..  ശുഭ്ര  വസ്ത്രാവൃതയായി
ആരെയോ  തിരയുന്നോരാ   ഔല്‍സുഖ്യം,  വേഗത
ആരു  നീ ..ഈ  കൊടും  രാത്രിയില്‍  ഉച്ചത്തില്‍  അലറി  ഞാന്‍.
 
ഒന്നു  തിരിഞ്ഞവള്‍   ഒട്ടോരാര്‍ത്ത  നാദത്തോടെ
കണ്ണുകള്‍  രണ്ടു  തീക്കട്ടകള്‍, അതില്‍ നിന്നുതിരുന്നതോ  രക്തവും
ഞാനാണ്‌  "ഭൂമി", അവള്‍  വിറച്ചു ..നീ  വികൃതയാക്കിയ  നിന്‍റെ അമ്മ
എല്ലാം  നഷ്ടപ്പെട്ടവള്‍, പിച്ചി ചീന്തിയെറിഞ്ഞ  കബന്ധ രൂപി

എന്‍  കണ്ണില്‍  നീ  കണ്ടത്  നദികള്‍, വറ്റി  വരണ്ടവയില്‍
നിന്നോലിക്കുന്നു രുധിരം, നിസ്സഹായതയുടെ  
ഈ  കൈകള്‍, നീ  വെട്ടിമാറ്റിയ  വൃക്ഷങ്ങള്‍   അതിന്‍മേല്‍
ഇരിക്കാനിടമില്ലാതെ ചുറ്റുന്നു  പറവകള്‍

കുറിഞ്ഞികള്‍  പൂക്കുന്ന കുന്നുകള്‍, കോടാനുകോടി  മാമരക്കൂട്ടങ്ങള്‍,
കാടുകള്‍, പച്ചകള്‍  വിരിച്ചിട്ട  താഴ്വാരങ്ങള്‍
ഇന്നവയെല്ലാം.. ഫ്ലാറ്റുകള്‍, വില്ലകള്‍, പഞ്ച നക്ഷത്ര  ഹോട്ടലുകള്‍

പണത്തിനായുള്ള   നിന്‍റെ  നെട്ടോട്ടം , എല്ലാം  തകര്‍ത്തെറിയുന്നു 
ഭൂകമ്പമായി  ഞാന്‍  അറിയാതെ  പിടക്കുന്നു
സുനാമിയായി ഞാന്‍  ഉയിര്‍ക്കാന്‍  ശ്രമിക്കുന്നു
എന്‍റെ അസ്ഥിത്വതിന്‍  നിലനില്‍പ്പിനായി  ഞാന്‍  
ഇങ്ങനെ  പല  രൂപത്തില്‍, പ്രതികരിക്കുന്നു, പരിഭവിക്കുന്നു

പ്രപഞ്ച മാതാവിന്റെ  മുകളില്‍  ആടി തിമിര്‍ത്തപ്പോള്‍  ആരുമറിഞ്ഞില്ല
അവളൊരു   സംഹാരരുദ്രയായി  മാറുമെന്ന് , അവര്‍ക്കു  നേരെ  വിരല്‍  ചൂണ്ടുമെന്ന്.
ക്ഷമിക്കൂ  ലോകാംബികെ , നിന്‍റെ  പാദങ്ങളില്‍ വീഴുന്നു  ഞാന്‍
ഞാനിതാ   തുടങ്ങുന്നു, നിന്നിലെ  മുറിവുണക്കാന്‍, സാന്ത്വനമേകാന്‍... !!!!

Wednesday, January 26, 2011

കവിത : കണ്ണീര്‍ മഴ

മനസ്സില്‍ ഇടിവെട്ടി
ഇപ്രവാസത്തിന്‍ ഉഷ്ണ പര്‍വങ്ങളെ
ഒഴുക്കിക്കളയുക നീ ..വര്‍ഷമേ
 
ആദ്യ രാത്രിയില്‍ നീ കണ്ണീര്‍ തൂവിയ നാളില്‍
ഒറ്റക്കിരുന്നു വിതുമ്പിയതോര്‍ക്കുമ്പോള്‍
ഒരു തണുത്ത കരസ്പര്‍ശമായെത്തിയ  വര്‍ഷമേ
നീയൊരു കറയില്ലാത്ത വാക്കായി പെയ്തിറങ്ങി..
"ഐ ആം ഓള്‍ വെയിസ് ദെയര്‍ വിത്ത്‌ യു"
 
ഇത്ര വര്‍ഷം നാവില്‍ തുലച്ചു കയറ്റിയ ശൂലമായി
ഉള്ളിലെ ഉഷ്ണം തണുത്തു തളര്‍ന്നൊരു യന്ത്രമായി
ഈ കോണ്‍ക്രീറ്റ് കാടുകളില്‍ എന്തൊക്കെയോ തിരഞ്ഞു ഞാ-
നോന്നുമോര്‍ക്കാതെ ഒന്നുമറിയാതെ..ഒരു വ്യാഴവട്ടം
 
ഓര്‍ക്കുന്നു ഞാനെന്‍റെ അമ്മയെ മനസ്സില്‍ -
കോരിയിട്ട കനല്‍ ഊതിയൂതി പുകച്ചു നീറ്റലാക്കി
ദുഖത്തിന്‍ തുലാവര്‍ഷ മേഘമായി  തെന്നി തെന്നി
പെയ്തോഴിയാതെയെന്‍ കനവില്‍ ഘനം വച്ചു.
 
എന്‍റെ ഇടറിയ വലം കരമിനിയും നീട്ടുവാന്‍ വയ്യ
കണ്ണിലെ ആര്‍ത്തലയ്ക്കും  പുഴ ഉണ്ണിക്കു മായ്ക്കാന്‍ വയ്യ
അമ്മതന്‍ നെഞ്ചില്‍ പൂഴ്ത്തിയ മുഖമിന്നുയര്‍ത്തുവാന്‍ വയ്യ
ഓര്‍മ്മതന്‍ ചെപ്പിലൊരു കൊച്ചു ചിപ്പിയായിരിക്കുവാന്‍ വയ്യ
 
പകലുകളെത്ര ചൂടിന്‍ തീക്ഷ്ണത കനിഞ്ഞാലും
രാത്രികളെത്ര നോവിന്‍ തണുപ്പിനെ തളിച്ചാലും
നിന്‍റെ വാക്കിന്‍ ചൂരല്‍ പാടുകള്‍ തിണര്‍ത്തതാണെന്‍റെ അന്തരംഗം
 
പറയാം ഇന്ന് ഞാനെന്‍റെ വ്യര്‍ത്ഥ ജന്മത്തിന്‍  കഥ
പറയാം ഈ ഊഷര ഭൂമിയില്‍ ജീവിതം ഹോമിച്ച
പാപികള്‍ തന്‍ തീരാത്ത വ്യഥ തന്‍ കടം കഥ
നീ കേള്‍ക്കുമെങ്കില്‍...നീ തപിക്കുമെങ്കില്‍...
 
കഷ്ടരാത്രിയില്‍ നീയില്ലാത്ത പ്രേത നിശബ്ദതകള്‍
യന്ത്രപ്പുരകളില്‍ എല്ലുപോട്ടിയ ജീവിത രോദനങ്ങള്‍
അത്താഴത്തില്‍ 'കുബൂസ്' കഷണങ്ങള്‍, പേക്കിനാവുകള്‍
കാലമറിയാതെ പഴകുന്നമ്മേ നിത്യവും ജീവിതം....
ഞാന്‍ തിരിച്ചെത്തും !!!
 

Monday, January 17, 2011

ഇവിടെ ബാഗ്ദാദില്‍

ഇനി ഇവിടെ....
 
പ്രാകൃത മരണത്തിന്‍ നിഴലുകള്‍ മാത്രം
മനുഷ്യത്വം മരവിച്ച മനസ്സുകള്‍ മാത്രം
കാളസര്‍പ്പങ്ങള്‍  തന്‍ വിഷപ്പെരുക്കം മാത്രം
കത്തുമഗ്നി അണക്കാന്‍ മഴകാത്ത്...ഈ ഭൂമി മാത്രം
 
ഇനി ഇവിടെ....
 
നാഗസാകിയും ഹിരോഷിമയും ആവര്‍ത്തിക്കുന്നു
യന്ത്രത്തോക്കുകള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നു
അതിന്‍ പിന്നിലെ  മനസ്സുകള്‍ മാത്രം കഥ പറയുന്നു
വരണ്ട നാവില്‍ ഒരിറ്റു വെള്ളം?..ഇടയ്ക്കിടെ ദീനരോദനം
 
ഇനി ഇവിടെ....
 
വിവസ്ത്രയാം ദ്രൌപദിമാരുടെ  കണ്ണുനീര്‍ മാത്രം
അട്ടഹസിക്കും ദുശാസന ധാര്‍ഷ്ട്യം മാത്രം.
മുറിവേറ്റ പക്ഷികള്‍ കഥ പറയും യുദ്ധ ഭൂമി മാത്രം
'മാ നിഷാദ' ചൊല്ലാന്‍ കഴിയാത്ത മരവിച്ച  മനുഷ്യര്‍ മാത്രം.
 
ഇനി ഇവിടെ ????????

Wednesday, January 12, 2011

പ്രവാസം ഒരു മരീചിക

കുവൈറ്റ്‌ കുട്ടനാട് അസോസിയേഷന്‍ കവിതാ രചന മത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയ കവിത)
................................................
ഇന്നു ഞാനിവിടെയെത്തി
ഓര്‍മ്മതന്‍ ഭാണ്ഡം പേറി
പോയ കാലത്തിന്‍റെ നഷ്ട സ്വപ്നങ്ങളെ
നിങ്ങള്‍ക്ക് വിട, എന്നേയ്ക്കുമായ്..
 
നഗരം വമിക്കുന്ന യന്ത്രസംസ്ക്കാരം
നിര്‍ത്താതെയലയുന്ന ജീവിതയാത്രകള്‍
സമയത്തെ തിരസ്ക്കരിക്കുന്ന മാന്യത
സത്യത്തെ പിന്നാമ്പുറങ്ങളില്‍ തള്ളുന്നു
 
വിധിയോടു മല്ലിട്ടു നേടിയ ജന്മമേ
നിന്‍റെ വരമാണ് എന്‍റെയീ ജീവന്‍
ആവണിപ്പാടം, അമ്മതന്‍ താലി
നഷ്ടക്കണക്കുകള്‍ വീണ്ടുമെത്താക്കടങ്ങള്‍
 
നഷ്ടമായീ എനിക്കെന്നും വിധിച്ചവ
നഷ്ടപ്പെടുത്തീ ഞാനെന്നും വിതച്ചവ
എല്ലാത്തിനും ക്ഷമ, എന്നെ സ്നേഹിച്ചവര്‍
എന്നെങ്കിലും തിരിച്ചെത്തിയാല്‍ ഞാന്‍ ചൊല്ലും
 
പടിയിറങ്ങി ഞാന്‍ ആത്മാവില്‍ നിറയുന്നു
ഇരുളില്‍ ഘനം വച്ച മേഘങ്ങള്‍, ഓര്‍മ്മകള്‍
മരീചികയാം പച്ചകള്‍ തേടി വിട ചൊല്ലിയിറങ്ങി
ഞാനിനി വരും, വരാതിരിക്കുവാനാവില്ല
 
എല്ലാമിനിയെന്നു നേടും മനസ്സിന്‍റെ
എഴുതാപ്പുറങ്ങളില്‍  ആത്മാവിന്‍ ഗദ്ഗദം
കരുപ്പിടിപ്പിച്ചേ മതിയാകൂ എന്‍റെയീ
കരിയുന്ന ജന്‍മം നനയ്ക്കാന്‍, തളിര്‍ക്കാന്‍
 
ഇക്കൊടും ചൂടില്‍ വരളുന്ന കാഴ്ചയില്‍
ഉയര്‍ന്നുപോങ്ങും പൊടിയില്‍, യന്ത്രപ്പുരയില്‍
ഞാനെന്നുമോര്‍ക്കുന്നോരാ സത്യം
ഉള്‍ക്കരുത്തായ്, ജ്വലിക്കുന്ന നാളമായ്
 
ഈ മണലാരണ്യത്തില്‍ എന്തൊക്കെ ജീവിതം ?
നഷ്ടങ്ങള്‍, നഷ്ടപ്പെടലുകള്‍
ഓര്‍മ്മകള്‍, ഓര്‍മ്മത്തെറ്റുകള്‍
ഇടറുന്ന ജീവിത ഭാഷണങ്ങള്‍.
 
പൊന്നുവിളയുന്ന ഭൂമി..മനസ്സിന്‍റെ സങ്കല്പം
അതിന്‍മേലൊരു പരുന്തെന്നും പറക്കുന്നു
എന്തിനായിരുന്നു? എന്ന നീറുന്ന ചോദ്യം !
അതിന്‍മേലൊരു നാണയം, ഒരു ദിനാര്‍, പൊള്ളുന്ന സത്യമായ്
 
തിരികെ ഞാനെത്തുവാന്‍ സത്യം പറയുവാന്‍
കാതോര്‍ത്തു നില്‍ക്കുമെന്‍ ഗ്രാമമുണ്ട്
കഴിയില്ല യൊന്നിനും നല്‍കുവാന്‍ എന്നുമാ 
നിര്‍മ്മല സ്നേഹത്തിന്‍ ഉള്‍ക്കണങ്ങള്‍ 
 
സത്യമേ വിളിച്ചോതു നീ
എവിടെയും പൂക്കില്ല, എങ്ങും തളിര്‍ക്കില്ല
ജീവിത മരീചിക തേടുന്ന യാത്രകള്‍
അണയൂ ആ ഗ്രാമത്തിന്‍ പച്ചയിലേക്കു നീ
തിരിച്ചറിയൂ നിന്‍റെ അസ്ഥിത്വം
 
"പ്രവാസം എന്നുമൊരു മരീചികയാണ്"
 
 

Monday, January 10, 2011

നിനക്കായി...

ഇളം വെയിലിനെ പിന്നിലാക്കി 
നാം നടന്നു താണ്ടിയ വഴികള്‍ 
ഓരോന്നും ഒന്നൊന്നായി പറഞ്ഞടുക്കി 
നാം പങ്കിട്ട സ്നേഹത്തിന്‍റെ മൊഴികള്‍ 
 
വര്‍ണ്ണ ചിത്രങ്ങള്‍ വാരി വിതറി 
വാനം നമുക്ക് മുകളില്‍  കുട വിരിച്ചു 
ഓരം ചേര്‍ന്നിരുന്നു പങ്കിട്ട ചൂടും-
നിശ്വാസവും, ഹൃദയങ്ങളുടെ താളവും
 
എല്ലാം മറക്കാന്‍ കഴിഞ്ഞോ നിനക്ക് ?
 
ഒരു യാത്രാമൊഴി പോലും ചൊല്ലാതെ
ഈ വിജന തീരത്ത് ഞാനേകനെന്നോര്‍ക്കാതെ
മിഴികളിലായിരം ചോദ്യങ്ങളൊതുക്കി നീ
എങ്ങോ പൊയ് മറഞ്ഞുവോ കൂട്ടുകാരീ..
 
ഞാന്‍ കുറിച്ചിട്ട തോന്ന്യാക്ഷരങ്ങളില്‍
ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞും, മൌനം വിതുമ്പിയും
ഓരോ വരികളും ഈണത്തില്‍ ചൊല്ലിയും
എന്നിലെ കവിയെ നീ ഊതിയുണര്‍ത്തി
 
നിന്‍ മിഴിച്ചന്തം, മൊഴിത്തേന്‍ എത്ര നുകര്‍ന്നു ഞാന്‍
നീല വിരിയിട്ട ആകാശച്ചെരുവ് ഇന്നലകളെ മാടി വിളിക്കുന്നു
കീറിയ താളില്‍ ഞാന്‍ കുറിക്കുന്നോരീ ചിന്ത്
എന്നിലെ ഓര്‍മ്മതന്‍ ബാക്കിപത്രം...
 
ഇന്നു ഞാന്‍ കാണുന്ന പൂവിലും പുല്‍ക്കൊടിത്തുമ്പിലും
നിന്നെ ഞാന്‍ തിരയുന്നു...എന്നിലെ കവി
 
 

'ആ പഴയ കാമ്പസ്സില്‍ അല്‍പനേരം കൂടി'

(ഒരു സുഹൃത്തിന്റെ മെയിലിനോട് കടപ്പാട് )




ബോട്ടണി ഡിപാര്‍ട്ട്‌മെന്റിലെ ഒരു  പഴയ ദിവസം.  ര്‍മ്മയുടെ വൈകുന്നേരം. ക്ലാസ്സ്മുറിയില്‍'ആരണ്യക'ത്തിലെപാട്ടിന്‍റെ  നനുത്ത വരികള്‍  ഒരു കുഞ്ഞു മഴ പോലെ പെയ്തിറങ്ങിയപ്പോള്‍ വിഷാദ മേഘങ്ങള്‍ പെരുമഴക്കായി കോപ്പുകൂട്ടുകയായിരുന്നു.
സുശീലയുടെ മാസ്റ്റര്‍ പീസായിരുന്നു മഴച്ചാറലുകള്‍ പോലെ ഉള്ള വരികള്‍.
"ഒളിച്ചിരിക്കാ വള്ളിക്കുടിലോന്നോളിച്ചു വച്ചില്ലേ"
കളിചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..."
മാര്‍ച്ച് മാസത്തിലെ ഒരു  നാലു മണി നേരം. എല്ലാവരും പിരിയുന്ന ദിവസം. വീണ്ടും ഒരിക്കല്‍  കൂടി സുശീല അത് പാടി. ഇടയ്ക്കു ശബ്ദം ഇടറി, വരികള്‍ മുറിഞ്ഞ്.....ബീനയുടെ കണ്ണുകൾ ചുവന്നു. 
ദീപയും കല്പനയും കവിതയും കരച്ചിലക്കാൻ പാടുപെടും പോലെ.. സുധയുടെ മുഖത്ത് അപ്പോഴും അതെ ലാസ്യ ഭാവം..എങ്കിലും അസ്വസ്തയാണ് 
പോളും, സുരേഷും മനോജും നിശബ്ദരായി 
കണ്ണില് ഒരു കടല്‍  ഉരുണ്ടു കൂടിയ വൈകുന്നേരത്തെ കുറിച്ച് എന്തിനാണ് വെറുതെ ര്‍മ്മിപ്പിച്ചത് സുഹൃത്തേ?
.......................................................
അല്പനേരത്തേക്ക് മനസ്സ് അറിയാതെ ക്ലാസ് മുറിയിലേക്ക് മടങ്ങിപോയതാണ്.
അവിടെ നിന്ന് നോക്കുമ്പോള്‍ കാണുന്ന നീള വഴിയില്‍ പഴയ തണല്‍ മരം..എന്നും കാത്തുനിന്ന മരം. പ്രിയപ്പെട്ട ഒരാള്‍ ഇന്നും തണലില്‍ കാത്തു നില്‍ക്കും പോലെ. അവിടേക്ക് മടങ്ങി ചെല്ലുവാന്‍  മനസ്സ് എന്ന നേഴ്സറിക്കുട്ടി വെറുതെ ശാഠ്യം പിടിക്കുകയാണ്.
കാലുക വിറച്ച് തൊണ്ട ഇടറി ആദ്യമായി പ്രണയം സമ്മാനിച്ച ഉച്ച നേരം കഴിഞ്ഞ രാത്രിക്ക് തൊട്ടു മുൻപായിരുന്ന പോലെ. ബോഗ വില്ല തള്ളിച്ചകൾക്കിടയിൽ. പാതി ഇരുട്ടു പടർന്ന ഇടനാഴിയി..ചെമ്പക ചുവട്ടിൽ.. സദാ കലപിലക മുഴങ്ങിയിരുന്ന കാന്റീനി..ലൈബ്രറിയുടെ പ്രേതനിശബ്തതയി..
എല്ലായിടവും തിരഞ്ഞിരുന്നത് മുഖം കാണുവാനായിരുന്നു. എന്നാ ഷോട്ട് ജെന്ഗ്ഷനിൽ വഴി കൂട്ടിമുട്ടിയപ്പൊ എന്തിനാണു വെറുതെ  വഴിമാറിപ്പോയത്?
ഇങ്ങനെയാണ്, ഓരോ നിമിഷത്തിനും പകുത്തെടുക്കുവാ ഒരു നൂറു കാര്യങ്ങളുണ്ടായിരുന്നു. അവയേ ഒന്നുപോലും മറവിക്കു സമ്മാനിക്കാതെ കരുതിവയ്ക്കുകയാണ് ർമ്മപ്പുസ്തകം.
രാധാകൃഷ്ണൻ ഉണ്ണിത്താൻ സാറിന്റെ ജെനിറ്റിക്സ് ആണോ? രമ ടീച്ചറിന്റെ ടാക്സോണമി ആണോ  ക്ലാസ്സ്‌?  എത്തി നോക്കും..ആണെങ്കിൽ കയറി നല്ല കുട്ടിയായി ഇരിക്കും.  
ജയശ്രീ ടീച്ചറിന്റെ എംബ്രിയോളജി ആണോ? നോട്സ് തന്നേക്കണേ എന്ന് കൂട്ടുകാരികളോട് ആങ്ങ്യം കാണിച്ചു മുങ്ങും. ബോറടിയി നിന്ന് ജീവനും കൊണ്ടോടിയവ പല വഴിക്കായി പിരിയും. പ്രണയിക ആളൊഴിഞ്ഞ തണലി ഇടം തേടും. സിനിമാക്കാ കൊട്ടകയിലേക്ക് ഊളിയിടും. ചില സ്വാമിയുടെ മുറുക്കാ കട ലക്ഷ്യമാക്കി പായും. രാഷ്ട്രീയക്കാ സമരമരത്തണലി ഒത്തുകൂടും. ആവേശം ജ്വലിക്കുന്ന സഹനസമരമാണു പിന്നെ.


തൊണ്ടകാറി വിളിക്കുന്ന മുദ്രാവാക്യങ്ങ കാമ്പസ് മുഴുവ പ്രദക്ഷിണം ചെയ്ത് തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.അതുവരെ അതിനൊപ്പമാണ്. ആകാശം മുട്ടെ ഇടിമുഴക്കങ്ങ ഉതിർത്ത് തൊണ്ട വറ്റുമ്പോ ആശ്വാസമായി വഴിക്കപ്പുരത്തെ പീടികയി നിന്ന് ഒരു സോഡാനാരങ്ങാ വെള്ളം കുടിക്കണം. രണ്ടാഴ്ച്ചയായി തിരിച്ചും മറിച്ചും ഉടുക്കുന്ന ഡബി മുണ്ടിന്റെ തലപ്പു ഇടം കയ്യി പിടിച്ച് വലം കൈ കൊണ്ട് മുന്നി വരുന്നവർക്കു 'സലാം' കൊടുക്കണം. പ്രീഡിഗ്രീ ഫസ്റ്റ് ഇയറിലെ 'പൊടിക്കൊച്ചുങ്ങൾക്ക്'   'ചേട്ടാ ഇന്നു സമരമുണ്ടൊ' എന്ന ചൊദ്യത്തിനു മറുപടി പറയണം. നാളേക്കുള്ള പോസ്റ്റ ഇന്നുതന്നേ എഴുതണം. കൊടിമരമിടാനുള്ള കമ്പിപ്പാര കാന്റീനിനു പിന്നിലേ കുറ്റിക്കാട്ടി കൊണ്ടിടണം.നിന്നു തിരിയാ നെരമില്ലാതിരുന്ന പോരാട്ടതീക്ഷ്ണമായ യൗവ്വനകാലത്ത് വീടണയാ അവസാന ബസ് "ശ്രീ രാജരാജേശ്വരി" കാത്തുനിന്നിരുന്നു.
ഉച്ചനേരം പിന്നിട്ടുകഴിഞ്ഞാ എല്ലാവരും കാന്റീനു പിന്നിലേ കുറ്റിക്കാട്ടി അഭയം തേടും. ദിനേശ് ബീഡിയും പുകച്ച് നാടകവും, കവിതയും ചിലപ്പോ ചില ചര്ച്ചകളും.. അവിടെ ഉച്ച നേരങ്ങളി ഒരു കാറ്റടിക്കാറുണ്ട്. ഇടയ്ക്കിടെ മരങ്ങളെ ആകെ നനയ്ക്കുന്ന ഒരു മഴയുമെത്തും. മഴയും നനഞ്ഞ് അന്തിക്ക് ഒരു കട്ടനും കുടിച്ച് വട്ടമിട്ടിരിക്കുമ്പോ ർച്ച ചെയ്യുന്നതു ജെർമ്മനിയും പോളണ്ടുമൊക്കെയാണെന്നു ആരും തെറ്റിധരിച്ചേക്കരുത്. സുവോളജിയിലെ റീനയോ ഇംഗ്ലീഷിലെ ബെറ്റിയോ ആയിരിക്കും.പിന്നെ ആയിടെ ഇറങ്ങിയ ചില സിനിമാ വിശേഷങ്ങളും.. 
പോളിന്റെ കൈയ്യിൽ കാശില്ലെങ്കിൽ സുരേഷ്..അല്ലെങ്കിൽ സ്ഥിരമായി കടം തരുന്ന കെമിസ്ടറിയിലേ നരന്തു പെങ്കൊച്ചും.. ഒരുനാ അവളും ഗൌനിക്കതെയാകും.
ഒരു ബിരിയാണി കഴിക്കാ എല്ലാ വഴികളും അടയുമ്പോ കാന്റീനിലേ പൊറോട്ടയിലും സാമ്പാറിലും ബീഫിന്റെ രുചി നുണയും. അപ്പോഴാണു ഇല്ലാത്ത ക്ലാസ്സിലേ ഇല്ലാത്ത ബൈജൂന്റെ ഇല്ലാത്ത അച്ചന് ഹാർട്ട് അറ്റാക്ക് വരുന്നത്. പിന്നെ സംഭാവനകളുടെ ഒഴുക്കല്ലേ. സംഭാവനക കൂമ്പാരമാകുമ്പോ അന്തിക്കത്തെ പാർട്ടി ഗംഭീരമാകും.
അവിടെയും കിഴിഞ്ഞു ചിന്തിക്കുന്ന ഒരു തടിച്ചിപ്പെണ്ണെങ്കിലും ' വേല കയ്യിലിരിക്കട്ടെ മോനേ' എന്നു തിരിച്ചടിക്കും.
എങ്കിലും തരക്കേടില്ലാത്ത സ്കീം ആയിരുന്നു അത്.
എന്നും നാളേക്കു മാറ്റിവയ്ക്കുന്ന പ്രണയാഭ്യർത്ഥന പോലെയാണു മനസ്സും. എന്നും അവിടെ തന്നെ ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇടവഴികളും അവിടമാകെ ചിതറിക്കിറ്റന്നിരുന്ന കരിയിലകളും എത്രകാലമായിരുന്നു സ്വന്തമായിരുന്നത്? അടുത്ത വേനലി പൊഴിക്കുവാനായിരുന്നു എല്ലാ ജൂണിലും സമരമരം പച്ചിലകളെ കിളിർപ്പിച്ചിരുന്നത്.
ഇതൊന്നും മടങ്ങിവരുമെന്നറിയാതെ എന്തിനാണു മനസ്സിലെ  നേഴ്സറിക്കുട്ടി വെറുതെ ശാഠ്യം പിടിച്ചത്?......

Tuesday, January 4, 2011

കാത്തിരിപ്പ്...... - ( 15 വര്‍ഷം മുന്‍പ് എഴുതിയത്)

ഒരു പാവം പൈങ്കിളിപ്പാട്ടാണിതെങ്കിലും
നിറയെ കഴമ്പും കനവുമുണ്ട്
ഇത് ഞാന്‍ നിനക്കായി പാടിനോക്കുന്നിതാ
ചിറകറ്റ തുണയറ്റൊരീ പഥികന്‍

രാഗവും താളവും ശ്രുതിയുമില്ലാത്തോരീ
പാട്ടിന്നു ഞാന്‍ നിനക്കായ് കുറിച്ചു
എഴുതാന്‍ കഴിഞ്ഞില്ല മുഴുവനായും
എന്റെ കരളിന്റെ മണിവീണ വീണുടഞ്ഞു

ചിറകറ്റു പോയൊരീ കുയിലിന്റെ നാദത്തില്‍
അറിയാതെ തേങ്ങുന്നു മാമരങ്ങള്‍
ഒരു കാറ്റു വീശുന്നു സാന്ത്വനമായ്
നല്ല കുളിരോടെ ഉലയുന്ന താളമോടെ

ഒരുനാള്‍ തനിക്കായി ഏറ്റുപാടും തന്റെ
ഇണയെ കരളില്‍ നിനച്ചിടാതെ
ഒരു പാട്ടു പിന്നെയും പാടാന്‍ തുനിയുമാ
ചിറകറ്റ തുണയറ്റൊരീ പഥികന്‍

തന്നെ മറന്നുപോയി താനും മറന്നു പോയി
അന്ന്യോന്യമറിയാതെ കാലവും പോയ്‌
എവിടാണു നീയിനി എന്നാണു വരികനീ
പാട്ടുമായെന്‍ മുന്നില്‍ ഏറ്റുപാടാന്‍
............

ഞാനൊരനാഥന്‍.....

ഏതോ നിശബ്ദത തന്‍ ആഴങ്ങളില്‍
എന്റെ വേറിട്ട ചിന്തകള്‍ പാഞ്ഞു നടക്കവേ
വാഹനം ഉലഞ്ഞോന്നു നിന്നുവോ?
ആരോ വിരല്‍ തോട്ടുണര്‍ത്തിയോ?
മുന്നിലാരോ വിതുമ്പി കരഞ്ഞുവോ ?

"സാറേ വിശക്കുന്നു? ഇന്നിത്രയായും ഞാ -
നൊന്നും കഴിച്ചില്ല എന്‍ പൊന്നു പൈതലും ".
ഒരു പട്ടിണിക്കോലം മേല്‍ ചാഞ്ഞൊരു കുട്ടിയും.
അവളുടെ ഒട്ടിയ വയര്‍ കാട്ടി പുലമ്പുന്നു.

നൊടിയിടെ സിഗ്നല്‍ പച്ചയായി,നീങ്ങുന്നു വാഹനം
ആ വിളറിയ നോട്ടം എന്നെ പിന്തുടരുന്നുവോ ?
ആ കുഞ്ഞിന്റെ കണ്ണില്‍ നിഴലിച്ച ദൈന്യത
എന്നിലെ എന്നെ തിരിച്ചു വിളിക്കുന്നുവോ?..ഒരു നിമിഷം

പോയകാലത്തിന്‍ കയങ്ങളില്‍ മുങ്ങാന്‍ തുടങ്ങിയോ ചിന്തകള്‍ ?
 അനാധാലയത്തിന്‍ വരാന്തയില്‍ അലറുന്നു ക്രൂരത
വെയിലിടങ്ങളില്‍ തണല്‍ തേടി നീങ്ങവേ
അഗ്നിനാളം കൊണ്ടു തൊട്ടു കൈവെള്ളയില്‍

ഭക്ഷണപ്പൊതികള്‍ നീട്ടുന്നുവോ..നിശബ്ദം
കത്തിക്കരിയും വയര്‍, തുടിച്ചുവോ വററിനായ്‌
കൈതട്ടിയോ? കരിം ചൂരല്‍ അന്തരീക്ഷത്തില്‍
നടുങ്ങുന്നുവോ? ഭയം കാര്‍ന്നുതിന്നുന്നുവോ രാത്രിച്ചുഴികളില്‍

ആരോ വരാനായ്‌, ഒരു നല്ല വാക്കിനായ്‌ തേങ്ങി ഞാന്‍
ആരും വരില്ലെന്നറിഞ്ഞു ഞാന്‍ ഉറങ്ങാതിരുന്നതും
ഏതോ അമാവാസിതന്‍ നീണ്ട നിശയില്‍
ജീവനും കയ്യില്‍പ്പിടിച്ചു ഞാന്‍ പാഞ്ഞതും

ഒന്നു കാല്‍ തെറ്റി, ഓട്ടം മുറിഞ്ഞു നിലത്തു -
നിന്നാരോ കരം പിടിച്ചു നടന്നുവോ
തീണ്ടിയിട്ടില്ല പശി അന്നുതൊട്ടിന്നേ വരെ
ഇന്ന് ഞാനൊരു കോടീശ്വരന്‍ ആ നല്ല മാനുഷ -
കാരുണ്യത്തിന്‍ പ്രതീകം……എങ്കിലും ഞാനൊരനാഥന്‍

ഇപ്പോഴും കണ്ണിലാ കുട്ടിതന്‍ നോട്ടം,വിതുമ്പല്‍
എന്നെ ഞാനാക്കുന്നുവോ,വിറയ്ക്കുന്നുവോ കരം
തിരിച്ചോടി, ആ നീട്ടിയ പാത്രത്തില്‍ എന്‍ കയ്യിലെ
വാരിയ നോട്ടുകള്‍ ഇട്ടു ഞാന്‍ വീണ്ടും വീണ്ടും ...
.................................
ഇന്നും ഞാനൊരനാഥന്‍ .