Sunday, November 13, 2011

കവിത : ക്രുദ്ധയാം ഭൂമി

കവിത : ക്രുദ്ധയാം  ഭൂമി ......
അനില്‍ ആറ്റുവ
.....................................................................
ഇന്നലത്തെ തണുത്തു വിറച്ച രാത്രിയില്‍ ഓര്‍മ്മകള്‍ ചൂടു പകര്‍ന്നോരിരുട്ടില്‍
എന്‍  മുന്നില്‍  വന്നവളാര്? ഒരു  പ്രൌഡയാം താരുണ്യം ?
ഒരു  നിഴല്‍   പോലെ...  ആരും  കൊതിക്കുന്ന  രൂപ  ലാവണ്യത്തോടെ
ലീലാ ലസ ഭാവത്തോടെ........

ഇരുളിന്‍റെ ആഴത്തില്‍  അവ്യക്തമാ  രൂപം
ഒരു  വെണ്ണക്കല്‍  ശില്‍പം  പോലെ..  ശുഭ്ര  വസ്ത്രാവൃതയായി
ആരെയോ  തിരയുന്നോരാ   ഔല്‍സുഖ്യം,  വേഗത
ആരു  നീ ..ഈ  കൊടും  രാത്രിയില്‍  ഉച്ചത്തില്‍  അലറി  ഞാന്‍.
 
ഒന്നു  തിരിഞ്ഞവള്‍   ഒട്ടോരാര്‍ത്ത  നാദത്തോടെ
കണ്ണുകള്‍  രണ്ടു  തീക്കട്ടകള്‍, അതില്‍ നിന്നുതിരുന്നതോ  രക്തവും
ഞാനാണ്‌  "ഭൂമി", അവള്‍  വിറച്ചു ..നീ  വികൃതയാക്കിയ  നിന്‍റെ അമ്മ
എല്ലാം  നഷ്ടപ്പെട്ടവള്‍, പിച്ചി ചീന്തിയെറിഞ്ഞ  കബന്ധ രൂപി

എന്‍  കണ്ണില്‍  നീ  കണ്ടത്  നദികള്‍, വറ്റി  വരണ്ടവയില്‍
നിന്നോലിക്കുന്നു രുധിരം, നിസ്സഹായതയുടെ  
ഈ  കൈകള്‍, നീ  വെട്ടിമാറ്റിയ  വൃക്ഷങ്ങള്‍   അതിന്‍മേല്‍
ഇരിക്കാനിടമില്ലാതെ ചുറ്റുന്നു  പറവകള്‍

കുറിഞ്ഞികള്‍  പൂക്കുന്ന കുന്നുകള്‍, കോടാനുകോടി  മാമരക്കൂട്ടങ്ങള്‍,
കാടുകള്‍, പച്ചകള്‍  വിരിച്ചിട്ട  താഴ്വാരങ്ങള്‍
ഇന്നവയെല്ലാം.. ഫ്ലാറ്റുകള്‍, വില്ലകള്‍, പഞ്ച നക്ഷത്ര  ഹോട്ടലുകള്‍

പണത്തിനായുള്ള   നിന്‍റെ  നെട്ടോട്ടം , എല്ലാം  തകര്‍ത്തെറിയുന്നു 
ഭൂകമ്പമായി  ഞാന്‍  അറിയാതെ  പിടക്കുന്നു
സുനാമിയായി ഞാന്‍  ഉയിര്‍ക്കാന്‍  ശ്രമിക്കുന്നു
എന്‍റെ അസ്ഥിത്വതിന്‍  നിലനില്‍പ്പിനായി  ഞാന്‍  
ഇങ്ങനെ  പല  രൂപത്തില്‍, പ്രതികരിക്കുന്നു, പരിഭവിക്കുന്നു

പ്രപഞ്ച മാതാവിന്റെ  മുകളില്‍  ആടി തിമിര്‍ത്തപ്പോള്‍  ആരുമറിഞ്ഞില്ല
അവളൊരു   സംഹാരരുദ്രയായി  മാറുമെന്ന് , അവര്‍ക്കു  നേരെ  വിരല്‍  ചൂണ്ടുമെന്ന്.
ക്ഷമിക്കൂ  ലോകാംബികെ , നിന്‍റെ  പാദങ്ങളില്‍ വീഴുന്നു  ഞാന്‍
ഞാനിതാ   തുടങ്ങുന്നു, നിന്നിലെ  മുറിവുണക്കാന്‍, സാന്ത്വനമേകാന്‍... !!!!