Wednesday, December 29, 2010

ഓര്‍മ്മക്കൂട് - ബേദിക്കായി ഒരു ഗാനം കൂടി

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
ഹൃദയത്തിലെന്നെന്നും അറിയാതെ നിറയുന്ന
നനവുള്ള നിരമുല്ലോരോര്‍മ്മതന്‍ കൂട്

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്

എന്നു നാം കണ്ടുമുട്ടീ.....
എന്നു നാം വീണലിഞ്ഞു
എത്ര സ്വപ്‌നങ്ങള്‍, എത്ര ദുഃഖങ്ങള്‍
പറയാതെ അറിയാതെ പങ്കുവച്ചു

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്

എന്നു നീ വേര്പിരിഞ്ഞൂ...
എങ്ങു നീ പോയ്മറഞ്ഞൂ
ഈ തീരഭൂമിയില്‍ ഞാനുമെന്നോര്‍മ്മയും
നീ തന്ന സ്വപ്നവും മാത്രമായി....

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
സഖീ.........

1 comment:

  1. സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
    ഓര്‍മ്മകള്‍ എന്നും അങ്ങിനെതന്നെയാണ് ............

    ReplyDelete