Thursday, November 22, 2012

adya yathra-Kuwaitlekku

യുദ്ധഭൂവിലെക്കൊരു യാത്ര
 -------------------------


നാളെ ഞാന്‍ പോകുന്നെന്‍  ഗ്രാമം വെടിഞ്ഞിട്ട്
മരുഭൂവിന്‍ ആത്മാവിലേക്ക്
പോകട്ടെ ഞാനെന്റെ  ഋതു ദേവതകളെ
അനുഗമിച്ചീടുമോ നിങ്ങള്‍ ?
ഘടികാര സൂചിയൊരു ദിന യാത്രതന്‍ വിട വാങ്ങുവാനായിയെത്തുന്നു
മടുപ്പും മിടിപ്പും കുറിച്ചു  കൊണ്ടോടുന്ന നിഴല്‍ ചൊല്ലി വീണ്ടും ശുഭരാത്രി
എവിടെയോ  ഏതോ പുളിമാരക്കൊമ്പത്തു
നനയുന്ന പക്ഷികള്‍ അറിയാതെ കൂവി
ഒടുങ്ങാതെ പെയ്യും തുലാവര്ഷ് രാത്രിയില്‍
ഇടയിടെ കൊള്ളിയാന്‍ വെട്ടം
ആരോ തുറക്കുന്നു വാതില്‍  പാടം  കടന്നെത്തും  തെന്നല്‍ ?
കടവിലും കാവിലും എന്നെ പ്രതീക്ഷിച്ചു നിന്നൊരാ പ്രിയമുള്ളോരാളോ ?
എന്നും ഞാനോര്‍ക്കുന്നു പ്രിയസഖീ നമ്മുടെ
സാന്ധ്യ സഞ്ചാര മാധുര്യം
വേദനയാണീ വേര്പിരിയലെന്നും നാം
മനസ്സുകളില്‍ നിറകൊണ്ടിരിക്കും
പുല്ലില്‍ ചവിട്ടി കളിക്കുന്ന കാലങ്ങള്‍
എന്നെന്നും ഓടിയെത്തീടും
അന്നു തൊട്ടിന്നേവരെ ഒരിക്കലും വേര്പിരിഞ്ഞിട്ടില്ല നമ്മള്‍
ഇന്ന് ഞാനിറങ്ങട്ടെ സ്വപ്‌നങ്ങള്‍ തന്‍ വ്യര്‍ത്ഥ ഭാണ്ഡവും പേറി
എന്നെങ്കിലും തിരികെ എത്തുമെന്നാത്മാവില്‍ 
എന്നും നിനച്ചു കൊണ്ടിപ്പോള്‍
വാതിലടച്ചു  ഞാന്‍ വാടക വീടിന്റെ
താക്കോല്‍ തിരഞ്ഞു ഞാന്‍ നിന്നു
അടയാതെ തട്ടുന്ന വാതിലിന്‍ പാളികള്‍
ആണെന്റെ കവിതതന്‍ താളം
പിന്‍വിളി ആരോ വിളിച്ചുവോ ? ഇല്ലെന്ന്
മനസ്സിന്റെ കോണില്‍ ഞാനോര്ത്തു
തെല്ലിട നിന്ന് ഞാന്‍ ആരോ വരുന്നോവോ
ഒരു നല്ല സാന്ത്വനമേകാന്‍
ഒടുവില്‍ ഞാനെത്തിയെന്‍ മനസ്സിന്റെ ഉള്ളിലെ
എണ്ണഖനിയുള്ള നാട്ടില്‍
ഒരു വേള നോക്കി ഞാന്‍ ചുറ്റിനും നില്‍ക്കുന്നു
പടു കൂറ്റന്‍ സൗധങ്ങള്‍ മാത്രം
മരമില്ല കാറ്റില്ല ചില്ല മേലാടുവാന്‍
വണ്ണാത്തിക്കിളികളൊന്നില്ല
പുഴയില്ല പൂവില്ല മണമില്ല മനസ്സില്ല
ഉള്ളതോ കത്തുന്ന വായു
ഉരിയരി കഞ്ഞിയ്ക്കു വഴിയൊരുക്കാന്‍ ഞാ-
നന്നു തൊ 'ട്ടെ ന്നാര്‍ ഇ ' ആയി
പണി തേടി പല പല സ്ഥാപനങ്ങള്‍ തന്റെ
പടികേറി ഞാനന്നലഞ്ഞു
' അറബി ' ഉണ്ടോ ഒരാള്‍ 'പരിചയം' മറ്റൊരാള്‍
കാറിന്റെ 'ലൈസെന്സു ' പക്കലുണ്ടോ?
നീറുന്ന ചോദ്യങ്ങള്‍ അമ്പുകളായെന്റെ
ഹൃദയത്തില്‍ മുറിവേറ്റു നിന്നു
നട്ടുച്ച...റോഡിലൂടെന്തിനോ  പായുന്ന
വണ്ടിതന്‍ ശബ്ദങ്ങള്‍ മാത്രം
ഹെലികോപ്ടര്‍ ചുറ്റുന്ന ശബ്ദം, നിശ്ശബ്ദമെന്‍
ഉച്ചയുറക്കം കെടുത്തി
നിറ തോക്കു ചീറ്റും കിനാവോ
പോര്‍ വിമാനത്തിന്‍ ആരവ കാറ്റോ
എന്തെന്നതറിയാതെ ചിന്തിച്ചു വീണ്ടും ഞാന്‍
ഓര്‍ക്കാതെ കണ്ണുകലളടച്ചു
എല്ലമറിഞ്ഞ പ്പോള്‍ എന്‍ കണ്ണിലൂ റുന്നു
ചോരയും നീരും
അംഗം മുറിഞ്ഞു കേഴുന്നതാം കുട്ടി തന്‍
കണ്ണുനീര്‍ വീഴുന്നു മണ്ണില്‍
പോരില്‍ മുറിഞ്ഞ കബന്ധ രൂപങ്ങള്‍
പാതിരാവില്‍ ദുഃഖ ഗന്ധം പരത്തുന്നു
നിലവിളികള്‍, ആര്‍ത്തനാദങ്ങളായെത്തുന്നു
മരുഭൂവിന്‍ ചൂടുള്ള കാറ്റില്‍
അയാള്‍ രാജ്യം നമ്മളെ ആക്രമിച്ചെന്നൊരാള്‍
 എങ്ങിനെ? എന്തിന് ? ഞാന്‍ സ്വയം ചോദിച്ചു
പട്ടിണിയ്കൊടുവിലീ 'വാസ്തവം' പാവങ്ങള്‍
പശിയടക്കീടണം ചിന്ത
ഞാനെന്തെ ടുക്കേണം നഷ്ടമായോ എല്ലാം
വിറ്റതോ അമ്മതന്‍ താലി
ജീവിതം കെട്ടിപ്പടുക്കുവാനെത്തി ഞാന്‍
ഈ യുദ്ധ ഭൂമിതന്‍ മാറില്‍
(തുടരും.....)

No comments:

Post a Comment