Sunday, November 11, 2012

കാലത്തിന്റെ വഴി

ആത്മഗതത്തിന്റെ അന്ത്യത്തിലോന്നു ഞാനറിയാതെ മന്ത്രിച്ചുവോ?
"എന്നാണു നീയെന്‍ വാതിലില്‍ മുട്ടുക?
അര്‍ത്ഥ മയക്കത്തിലായിരുന്നു ഞാന്‍
ഞരമ്പുകളില്‍ ഏതോ മദ്യത്തിന്‍ നീരോട്ടം
ചുടു രക്തത്തിലൂടെ തലച്ചോറിലെത്തി
അറിയാത്തൊരു ഓര്‍മ്മതന്‍ തീരമണയുന്നു
എന്തൊരാത്മ നിര്‍വൃതി !! ആ നോവിനും!!
എന്ത് ? മഴ ചാറുന്നുവോ ?
പെരുമഴയോ ? തുള്ളിയ്ക്കൊരു കുടം?
ഈ വീടിന്റെ ഉമ്മറത്ത്‌ കാത്തിരിപ്പൂ
നീ ഉപേക്ഷിച്ചു പോയ റോസാ ദലങ്ങളില്‍
നീര്‍ത്തുള്ളി പിടയ്ക്കുന്നു
നീ അറിയാതെ പോയൊരീ ഉമിത്തീയെരിയും  മനസ്സില്‍
പിടയ്ക്കുന്നു...കാല ഋതു ഭേദങ്ങള്‍
ദിനരാത്രങ്ങള്‍ ഒരുമിച്ചു കൂടിയ കൂട്ടില്‍
ഒറ്റ പുതപ്പിനടിയില്‍..ഒരു കീറ പായയില്‍
ഞാനെന്തോ പങ്കിട്ടു...നിനക്കത് എന്തായിരുന്നു ? മൃദുലാ ??
ഊഷ്മള സ്വപ്‌നങ്ങള്‍ നൈമിഷികങ്ങള്‍ അല്ലേ ?
എത്രനാള്‍ ? ഇത്ര ക്ഷണികമോ സ്നേഹം? വികാരങ്ങള്‍ ?
ഒരു നവംബറിന്റെ ആദ്യം ഏതോ ഒരു രാത്രിയില്‍
എന്‍ ചിലമ്പിയ ശബ്ദത്തിലെ കവിതയുടെ വരികളില്‍
നീ എന്തോ തിരഞ്ഞുവോ? അതിലൊരു ഭാവം ഞാനും കണ്ടു.
പ്രണയം ദിനങ്ങള്‍ക്ക്‌ വര്‍ണ്ണമേകി
കാണാനൊരു വഴി..മിണ്ടാന്‍ മറ്റൊരു വഴി
അടുക്കാന്‍ മനസ്സിന്റെ വഴി
കാലപ്രവാഹത്തില്‍ ഞാനുമൊരു കാമുകനായി
ഇന്ന് ?
നില്ക്ക കാലമേ ആത്മ സംഘര്‍ഷങ്ങള്‍ നിറച്ച മനസ്സില്‍
ആ  കൈ കുമ്പിളില്‍ നിന്ന് ഒരിറ്റു നീര്‍ തളിച്ചു യാത്രയാകു
ഒരാശംസ നല്കാന്‍ നീ മറന്നു പോകാതെ
ഒരു വര്ഷം മനസ്സില്‍ ഞാന്‍ പ്രണയിച്ചത് നിന്നെയായിരുന്നു
നിന്നെ മാത്രം !!!!

No comments:

Post a Comment