Thursday, January 3, 2013

കവിത: മനസ്സ്

കവിത: മനസ്സ്

മനസ്സേ,

മനുഷ്യന്‍റെ സങ്കീര്‍ണ്ണ ചിന്തകളാകെ കുഴച്ചാരു നിര്‍മ്മിച്ചു നിന്നെ ?

ആര്‍ക്കും അപ്രാപ്യമായ വികാരങ്ങള്‍, വിചാരങ്ങള്‍, സങ്കല്പങ്ങള്‍ എല്ലാം
കലര്‍ന്നൊരത്ഭുത പ്രതിഭാസമായ മനസ്സേ

നിലയ്കാത്ത സ്വപ്‌നങ്ങള്‍ നെയ്യും നീയൊരു കുട പോലെ

നിവര്‍ത്തുമ്പോള്‍  ഉണര്‍ന്ന് അന്തരാത്മാവിനെ ഊതിയുണര്‍ത്തുന്നു

ചിന്തകള്‍ക്കതീതമായ നിറം ചാലിച്ചു എല്ലാം മറന്നുറങ്ങുന്നു

ഇടയിലൊരു വിസ്ഫോടനമായ് ഉയിര്‌ത്തെഴുനേല്ക്കുന്ന  സങ്കീര്‍ണ്ണ മനസ്സേ !!

നീ അനിയന്ത്രിതമായി  സഞ്ചരിക്കുന്നു

കടലിന്റെ ആഴം പോലെ, ഉള്ളില്‍ തിരയിട്ടു അന്ത്യത്തില്‍ ശാന്തമായ്,

തേങ്ങലായ് ഓര്‍മ്മചെപ്പുകള്‍ തുറക്കും കവിതയായ് ...

മനസ്സേ നിനക്കെന്നുമുണ്ടാകട്ടെ ശാന്തി ..നിത്യ ശാന്തി !!

No comments:

Post a Comment